സൂര്യാതപം: ജില്ലയിലും ജോലിസമയം ക്രമീകരിച്ചു

കാസർകോട്: സൂര്യാതപം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത്, ജില്ലയില്‍ വെയിലത്തുനിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം ക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ച 12 മുതല്‍ വൈകീട്ട് മൂന്നുവരെ വിശ്രമമായിരിക്കുമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. ഇവരുടെ ജോലിസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയായി നിജപ്പെടുത്തി. രാവിലെയും ഉച്ചക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ച 12ന് അവസാനിച്ച് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ഈ ക്രമീകരണം ബാധകമായിരിക്കും. പട്ടികജാതിക്കാര്‍ക്ക് പഠന ധനസഹായം കാസര്‍കോട്: ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിൽപെട്ട, പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04994 256162.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.