കാസർകോട്: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാല്‍ നിസാമുദ്ദീന്‍ നഗറില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തോട് ചേർന്നുള്ള ചില്‍ഡ്രൻസ് പാര്‍ക്കിന്‍റെ നിർമാണ പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാരംഭ പ്രവൃത്തിക്കും കളി ഉപകരണങ്ങള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷം 35 ലക്ഷം രൂപ വകയിരുത്തി. വൈസ് പ്രസിഡൻറ് ഇബ്രാഹീം മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.എ. ആയിഷ, ഷംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, അംഗങ്ങളായ അമീര്‍ പാലോത്ത്, രേണുക ഭാസ്‌കരന്‍, ആസ്യ മുഹമ്മദ്, ടി.പി. നിസാര്‍, രാജന്‍ കെ. പൊയ്നാച്ചി, മറിയ മാഹിന്‍, സുജാത രാമകൃഷ്ണന്‍, അബ്ദുല്‍ കലാം സഹദുള്ള, ധന്യ ദാസ്, സുജിത്ര, അസി. സെക്രട്ടറി പ്രദീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു കലാഭവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. padam: PRD PHOTO4.jpg ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാല്‍ നിസാമുദ്ദീന്‍ നഗറില്‍ നിര്‍മിക്കുന്ന ചില്‍ഡ്രൻസ് പാര്‍ക്കിന്‍റെ നിര്‍മാണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്‍റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു (Photo)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.