പ്രവാസലോകത്ത് സൈക്ലിങ് മെഡലുകൾ സ്വന്തമാക്കി സലീം

തൃക്കരിപ്പൂർ: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിൽ വലിയപറമ്പ സ്വദേശി സലീം പരിച്ചുമ്മാടത്ത് നേടിയെടുത്തത് 78 മെഡലുകൾ. ഫിറ്റ്നസിൽ ശ്രദ്ധചെലുത്തുന്ന ഈ 43കാരൻ അഞ്ചുവർഷം മുമ്പാണ് സൈക്ലിങ്ങിൽ എത്തുന്നത്. രണ്ടു വർഷത്തിനിടെയാണ്​ മെഡലുകളത്രയും വാരിക്കൂട്ടിയത്. ദുബൈയിലെ ഡി.എക്‌സ്.ബി റൈഡേഴ്‌സ് എന്ന കൂട്ടായ്മയിലൂടെയാണ് സൈക്ലിങ്ങിൽ മുന്നേറിയത്. ദുബൈയിൽ ഏറെയും ട്രാക്കിലാണ് മത്സരങ്ങളും റൈഡും നടക്കുന്നത്. ശൈഖ് സായിദ് റോഡ് സൈക്ലിസ്റ്റുകൾക്ക് മാത്രമായി തുറന്നുകൊടുക്കുന്ന അവസരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സൈക്കിളുമായി ജബൽ ജെയ്‌സ് മല കയറിയതും അവിസ്മരണീയമാണ്. ഓരോതവണ കയറുമ്പോഴും കൂടുതൽ വേഗം കൈവരിക്കാനുള്ള പരിശ്രമം തുടരുന്നതായി കമ്പനിയിൽ കീ അക്കൗണ്ട്‌സ് മാനേജറായി ജോലിചെയ്യുന്ന സലീം പറയുന്നു. ടൂറിസം വകുപ്പുമായി സഹകരിച്ച് തിരുവനന്തപുരം മുതൽ ബേക്കൽ വരെ നടന്ന റൈഡിന് നേതൃത്വം നൽകിയിട്ടുണ്ട്. TKP1.JPGസലീം മെഡലുകൾക്കരികെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.