വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു

പെരിയ: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 85 വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പ്രായം, ആരോഗ്യം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. വയോജനക്ഷേമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35,0000 രൂപയാണ് കട്ടില്‍ വിതരണത്തിന് വിനിയോഗിച്ചത്. ഉദ്ഘാടനം പെരിയ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.കെ. അരവിന്ദന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എ. കാർത്യായനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അഡ്വ. ബാബുരാജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാഹിദ റഷീദ്, സുമ കുഞ്ഞികൃഷ്ണന്‍, മെംബര്‍മാരായ ടി.വി. അശോകന്‍, ആര്‍. രതീഷ്, പി. പ്രീതി, കെ. ലത എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വി. നസ്രീന്‍ സ്വാഗതവും കെ. അംബിക നന്ദിയും പറഞ്ഞു. ഫോട്ടോ: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ നിര്‍വഹിക്കുന്നു ടെൻഡര്‍ ക്ഷണിച്ചു കാസർകോട്: കുടിവെള്ള ടാങ്ക്, പഞ്ചായത്ത് ഓഫിസിലുള്ള മീറ്റിങ് ഹാള്‍, പ്രസിഡന്റിന്റെ ചേംബറില്‍ എയര്‍കണ്ടീഷണര്‍ സ്ഥാപിക്കല്‍ എന്നിവക്ക് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ ഫോറം ലഭിക്കുന്ന അവസാന തീയതി മാര്‍ച്ച് എട്ടിന് ഉച്ചക്ക് ഒന്നുവരെ. ടെൻഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് എട്ട് ഉച്ച 2.00. അന്ന് വൈകീട്ട് മൂന്നിന് ടെൻഡര്‍ തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.