പടന്ന : ഭാഷ പ്രചാരണവും വിദ്യാർഥികളുടെ ഭാഷ നൈപുണ്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഉർദു ദിനാചരണത്തോടനുബന്ധിച്ച് ആവാസ് ഉർദു കേരള സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഉർദു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മിർസ ഗാലിബ് എക്സലൻസി ടെസ്റ്റ് പരീക്ഷയിൽ ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ആറാം തരം വിദ്യാർഥി മുഹമ്മദ് യഹ്‌യക്ക് ഒന്നാം സ്ഥാനം. സ്കൂൾ തലം, ജില്ല തലം തുടങ്ങിയവയിൽ വിജയിയാണ് സംസ്ഥാന തല മത്സരത്തിൽ പങ്കാളിയായത്. അഞ്ച്, ആറ് ക്ലാസുകളിലെ ഫാത്തിമത്ത് നബീല, എൻ. മുസൈറ, ടി.കെ. അൻസബ്, ആറാം തരത്തിലെ പി. മുഹമ്മദ് ഫർഹാൻ, എം. നസ്റിൻ എ ഗ്രേഡും,ഏഴാം തരത്തിലെ ഹസ്ന ഹാരിസ് ബി ഗ്രേഡും കരസ്ഥമാക്കി. റാങ്ക് ജേതാവിനെയും വിജയികളെയും ചമൻ ഉർദു ക്ലബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ഇ.പി. വത്സരാജൻ സമ്മാനവിതരണം നിർവഹിച്ചു. mirsa മിർസ ഗാലിബ് എക്സലൻസി സ്റ്റ് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് യഹ്‌യക്ക് പ്രധാനധ്യാപകൻ ഇ.പി. വത്സരാജൻ സമ്മാനം നൽകി അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.