സ്ത്രീശക്തി സംഗമത്തിന് വേദിയായി കുംബഡാജെ ഗ്രാമപഞ്ചായത്ത്

കാസർകോട്: കുടുംബശ്രീ സി.ഡി.എസ്, സ്റ്റേറ്റ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കുംബഡാജെ ഗ്രാമപഞ്ചായത്ത് ഹാളില്‍ സ്ത്രീശക്തി സംഗമം സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷയും ശാക്തീകരണവും ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ കര്‍മപദ്ധതിയുടെ ചര്‍ച്ചക്ക് കമ്യൂണിറ്റി കൗണ്‍സലര്‍ ശ്രീഷ്മ നേതൃത്വം വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എലിസബത്ത് ക്രാസ്ത അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍മാരായ ടി.എം. അബ്ദുല്‍ റസാഖ്, ഹരീഷ് ഗോസാഡ, ജി. കൃഷ്ണ ശർമ, ഖദീജ മുംതാസ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻ റോഷ്‌നി സ്വാഗതവും മെംബര്‍ സെക്രട്ടറി അബ്ദുല്ല നന്ദിയും പറഞ്ഞു. ഫോട്ടോ: കുടുംബശ്രീ സി.ഡി.എസ്, സ്റ്റേറ്റ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കുംബഡാജെ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം പഞ്ചായത്ത് പ്രസിഡന്‍റ്​ ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.