കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി വലിയപറമ്പിലേക്ക്

തൃക്കരിപ്പൂർ: യാത്രക്ലേശം രൂക്ഷമായ ഗ്രാമീണ റൂട്ടുകളിൽ പൊതുജനങ്ങൾക്ക് ഗതാഗതസൗകര്യം ഏർപ്പെടുത്തുന്നതി​ന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് കോർപറേഷൻ 'ഗ്രാമവണ്ടി' ആരംഭിക്കുന്നു. ഇതി​​ന്റെ മുന്നോടിയായി കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോ അധികൃതർ ചർച്ചക്കായി വലിയപറമ്പ പഞ്ചായത്തിലെത്തി. കെ.എസ്.ആർ.ടി.സി- തദ്ദേശ വകുപ്പ്​ സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി നിർദേശിക്കുന്ന ഉപാധികളോടെയാണ് സർവിസ് ആരംഭിക്കുന്നത്. ഗ്രാമവണ്ടിയുടെ ഡീസൽ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. കൂടിക്കാഴ്ചയിൽ പഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, പയ്യന്നൂർ ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എം.കെ. സജിത് കുമാർ, സ്റ്റേഷൻ മാസ്റ്റർ ബിജുമോൻ പിലാക്കൽ, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു. tkp ksrtc.jpg കെ.എസ്.ആർ.ടി.സി അധികൃതർ ഗ്രാമവണ്ടി ചർച്ചക്കായി വലിയപറമ്പിൽ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.