പെരുമാറ്റ ദൂഷ്യം; ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക്​ സസ്​പെൻഷൻ

കാസർകോട്: ജീവനക്കാരിയോട്​ അപമര്യാദയായി പെരുമാറിയതിന്​ വിനോദ സഞ്ചാര വകുപ്പ്​ ഡെപ്യൂട്ടി ഡയറക്ടർക്ക്​ സസ്​പെൻഷൻ. വിനോദസഞ്ചാര വകുപ്പ്​ കാസർകോട്​ ഡെപ്യൂട്ടി ഡയറക്ടർ തോമസ്​ ആന്‍റണിക്കെതിരെയാണ്​ നടപടി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ജില്ലതല സമിതിയുടെ റി​പ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിനോദ സഞ്ചാര വകുപ്പ്​ ഡയറക്ടറുടെ ശിപാർശയിലാണ്​ സസ്​പെൻഷൻ. ഇടുക്കിയിൽ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ ഇദ്ദേഹത്തിനെതിരെ പരാതികളുയരുകയും താക്കീത്​ നൽകുകയും ചെയ്തിരുന്നു. കാസർകോട്​ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർക്ക്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.