സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

പുത്തിഗെ: താഹിറുൽ അഹ്ദൽ തങ്ങൾ പതിനാറാമത് ഉറൂസ് മുബാറക്കിന്റെ ഭാഗമായി മുഹിമ്മാത്തും ഡോ. സുരേഷ് ബാബു ഐ ഫൗണ്ടേഷൻ കാസർകോടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മുതൽ പുത്തിഗെ മുഹിമ്മാത്തിൽ നടക്കും. ഫോൺ: 9400060872. വിഷൻ തമ്പ്​: വീട്​ കൈമാറി കാസർകോട്​: ജില്ലയിലെ കലാ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന തമ്പ് മേൽപറമ്പിന്റെ വിഷൻ തമ്പ്@40 പാവപ്പെട്ടവർക്ക് ഒരു പാർപ്പിടം എന്ന പദ്ധതിയുടെ ഭാഗമായി സഹപ്രവർത്തകൻ ഇഖ്‌ബാലിന് 16 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ താക്കോൽ ദാനം നിർവഹിച്ചു. ചെമ്മനാട് പഞ്ചായത്ത്‌ പ്രസിഡന്റ് സുഫൈജ അബൂക്കക്കർ, മുൻ പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ, കല്ലട്ര മാഹിൻ ഹാജി, വാർഡ് മെംബർമാരായ സഹദുല്ല, അയിഷ അബൂക്കർ, ഒ.എസ്​.എ പ്രധിനിധികളായ സൈഫുദ്ദീൻ മാക്കോട്, എം.എം.ഹംസ, പി.ടി.എ പ്രസിഡന്റ് കെ.വി.ടി. നസീർ, റാഫി പള്ളിപ്പുറം, റാഫി മാക്കോട്, ഹനീഫ് ഒരവങ്കര, ശാഫി കട്ടക്കാൽ, കെ.സി. മുനീർ, സാലി കീഴൂർ, ശിഹാബ് കൈനോത്ത്, നാസർ ഡിഗോ, ടി. കണ്ണൻ, കല്ലട്ര ഇഖ്ബാൽ, അഹമ്മദ് ഒറവങ്കര, അബ്ബാസ് വളപ്പിൽ, ബഷീർ കുന്നരിയത്ത് തുടങ്ങിയവർ സംബന്ധിച്ചു. സൗര തേജസ്​ ബോധവത്​കരണം കാസർകോട്​: ഊർജ വകുപ്പിന് കീഴിലെ അനെർട്ട് നടപ്പിലാക്കിവരുന്ന ഗാർഹിക സൗരോർജ പ്ലാന്റുകളുടെ സ്പോട്ട് രജിസ്‌ട്രേഷനും ബോധവത്​കരണവും ഫെബ്രുവരി 21, 22, 23 തീയതികളിൽ കാസർകോട്​ മുനിസിപ്പൽ ഓഫിസിന് സമീപമുള്ള സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ നടക്കും. സൗര തേജസ് പദ്ധതിയുടെ ഭാഗമായി രണ്ട്​ ​കിലോവാട്ട്​ മുതൽ 10 കിലോവാട്ട്​ ശേഷിവരെ സ്ഥാപിക്കുന്ന സൗരോർജ പ്ലാന്റുകൾക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉർജമിത്ര കേന്ദ്രങ്ങൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി രജിസ്‌ട്രേഷൻ നടത്തും. ഉർജമിത്ര ഉദുമ 21നു ബദിയടുക്ക ഗ്രാമപഞ്ചായത്തിലും 22നു കാറഡുക്ക ഗ്രാമപഞ്ചായത്തിലും 23നു ഉദുമ ഗ്രാമപഞ്ചായത്തിലും രജിസ്‌ട്രേഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക് അനെർട്ട് ജില്ല ഓഫിസ് (04994 230944, 9188119414), ഊർജമിത്ര ഉദുമ (9446839630) എന്നിവിടങ്ങളിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ ജില്ല എൻജിനീയർ കെ. മുഹമ്മദ് റാഷിദ്, ടെക്നിക്കൽ അസി. ഇ.പി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.