ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കൂറ്റൻ തിമിംഗലത്തി‍െൻറ ജഡം കരക്കടിഞ്ഞു

ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കൂറ്റൻ തിമിംഗലത്തി‍ൻെറ ജഡം കരക്കടിഞ്ഞു നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കൂറ്റൻ തിമിംഗലത്തി‍ൻെറയും കടലാമയുടെയും ജഡം കരക്കടിഞ്ഞു. ഒഴിഞ്ഞവളപ്പ് പോസ്റ്റ് ഓഫിസിനു സമീപം കടൽതീരത്ത് ബുധനാഴ്ച വൈകീട്ടാണ് ജഡങ്ങൾ കരക്കടിഞ്ഞത്. ദുർഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് പരിസരവാസികളുടെ ശ്രദ്ധയിൽപെട്ടത്. തിമിംഗലത്തി‍ൻെറയും കടലാമയുടെയും ജഡമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മറ്റൊരു ജഡം ഏതു ജീവിയുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, സ്ഥിരം സമിതി ചെയർപേഴ്സൻ കെ.വി. മായാകുമാരി, കൗൺസിലർമാരായ നജ്മ റാഫി, ഫൗസിയ ശെരീഫ്, ശോഭന, കെ. ലത, ടി.വി സുജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി. nlr thimigalam, nlr kadadlama ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കരക്കടിഞ്ഞ തിമിംഗലത്തിന്റെയും കടലാമയുടെയും ജഡം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.