കാസര്‍കോട്: യുവാവിനെ മോട്ടോര്‍സൈക്കിള്‍ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലെ മുഖ്യപ്രതിക്ക് മൂന്നുമാസം തടവും 6500 രൂപ പിഴയും വിധിച്ചു. കാസര്‍കോട് അണങ്കൂരിലെ അഭി എന്ന അഭിലാഷിനെ (27)യാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഇ. രഞ്ജിത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 35 ദിവസം അധികതടവ് അനുഭവിക്കണം. കുഡ് ലു ആര്‍.ഡി നഗറിലെ അഹമ്മദിന്റെ മകന്‍ എ.ആര്‍. മൊയ്തീനെ (27) ആക്രമിച്ച കേസിലെ പ്രധാന പ്രതിയാണ് അഭിലാഷ്. ഈ കേസിലെ മറ്റൊരു പ്രതിയായ കേളുഗുഡ്ഡെയിലെ പ്രജ്വല്‍ (27) കോടതിയില്‍ ഹാജരായില്ല. 2015 ഒക്ടോബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. അന്ന് മൊബൈല്‍ സര്‍വിസ് പഠിക്കുകയായിരുന്ന മൊയ്തീന്‍ മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ കാസര്‍കോട് മിഷന്‍ കോമ്പൗണ്ട് അഭയഭവന് മുന്നില്‍വെച്ച് അഭിലാഷും പ്രജ്വലും കണ്ടാലറിയാവുന്ന മറ്റ് ആറുപേരും തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് കേസ്. സംഘം ഇരുമ്പ് പഞ്ചുകൊണ്ട് മൊയ്തീന്റെ വലതു കവിളില്‍ ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.