കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് പരിധിയില്‍ പഞ്ചായത്തിലെ പട്ടികജാതിയിലെ ദുര്‍ബല വിഭാഗമായ വേടന്‍, നായാടി, കള്ളാടി, ചക്ലിയന്‍, അരുന്ധതിയാര്‍ എന്നീ വിഭാഗക്കാര്‍ക്ക് കൃഷിഭൂമി വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയില്‍ അപേക്ഷിക്കാം. അപേക്ഷകര്‍ 55ല്‍ താഴെ പ്രായമുള്ളവരായിരിക്കണം. 10 സൻെറ് ഭൂമിയില്‍ കൂടുതല്‍ സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ കൈവശം ഉള്ളവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കുറഞ്ഞത് 25 സൻെറ് കൃഷി ഭൂമി വാങ്ങുന്നതിന് പരമാവധി 10 ലക്ഷം വരെ അനുവദിക്കും. കാര്‍ഷിക വൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 18. വിവരങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 8547630171 നീലേശ്വരം നഗരസഭയിലും ബുധനാഴ്ചകളില്‍ ഖാദി ധരിക്കും നീലേശ്വരം: നഗരസഭയിലെ ജനപ്രതിനിധികളും ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിച്ച് ഓഫിസിലെത്താന്‍ തീരുമാനിച്ചു. സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നഗരസഭ ചെയര്‍പേഴ്‌സൻ ടി.വി. ശാന്തയ്ക്ക് ഖാദി വസ്ത്രം കൈമാറിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍പേഴ്സൻെറ അധ്യക്ഷതയില്‍ നഗരസഭ അനക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി ചെയര്‍പേഴ്‌സന്മാരായ വി. ഗൗരി, പി. സുഭാഷ്, കെ.പി. രവീന്ദ്രന്‍, ടി.പി. ലത, കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, പി. ഭാര്‍ഗവി, റഫീക്ക് കോട്ടപ്പുറം, ഷംസുദ്ദീന്‍ അറിഞ്ചിറ, വി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ. ഫിറോസ് ഖാന്‍ നന്ദി പറഞ്ഞു. ഫോട്ടോ : സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സൻ ടി.വി. ശാന്തയ്ക്ക് ഖാദി വസ്ത്രം കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.