ചെറുവത്തൂർ: ഒരേ മനസ്സോടെ പോരാടിയപ്പോൾ അംഗൻവാടി കരക്കേരുവിൽ തന്നെ. ദേശീയപാത വികസനത്തിൻെറ ഭാഗമായി കെട്ടിടവും സ്ഥലവും നഷ്ടപ്പെട്ട കരക്കേരു അംഗൻവാടി അനുയോജ്യമായ സ്ഥലം കണ്ടെത്താതെ മറ്റൊരു പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാനായിരുന്നു അധികൃതരുടെ നീക്കം. പ്രദേശവാസികളും രാഷ്ട്രീയ പ്രവർത്തകരും ഒന്നിക്കുകയും അതേ സ്ഥലത്തുതന്നെ അംഗൻവാടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കരക്കക്കാവ് ഭഗവതി ക്ഷേത്ര അധീനതയിലുള്ള പുതിയൊരു സ്ഥലം കണ്ടെത്തി ക്ഷേത്ര ജനറൽ ബോഡി ഉൾപ്പെടെയുള്ള അംഗീകാരത്തോടെ പഞ്ചായത്ത് ഭരണസമിതി മുഖാന്തരം അംഗൻവാടിക്ക് ഭൂമി പതിച്ചുകിട്ടുന്നതിന് സർക്കാറിലേക്ക് അപേക്ഷ നൽകിയപ്പോൾ വിശ്വാസത്തിൻെറയും ജാതിയുടെയും പേരുപറഞ്ഞ് അതിനെതിരെ പ്രവർത്തിക്കുകയായിരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. പ്രസന്നകുമാരി, ഭരണസമിതി അംഗങ്ങൾ എന്നിവരും കരക്കേരുവിൽ തന്നെ അംഗൻവാടി സ്ഥാപിക്കണമെന്ന നിലപാടിലുറച്ചുനിന്നു. പഴയ അംഗൻവാടിയുണ്ടായ സ്ഥലത്തിനടുത്തു തന്നെയാണ് പുതിയത് യാഥാർഥ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.