നീലേശ്വരം: കുന്നുംകൈ പാലത്തിലെ ചൈത്രവാഹിനി . ചൊവ്വാഴ്ച രാവിലെ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് പാലത്തിൽനിന്ന് പുഴയിലേക്ക് അഴുകിയ മത്തി നിക്ഷേപിച്ചതായി കണ്ടത്. ഇതുകാരണം വഴിയാത്രക്കാരും പരിസരവാസികളും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലായി. പ്ലാസ്റ്റിക് കവറിലാക്കി മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാലായി ഷട്ടർ കം ബ്രിഡ്ജ് അടച്ചതിനാൽ ഒഴുക്കില്ലാതെ വെള്ളം കെട്ടിനിൽക്കുന്നതിനാൽ മാലിന്യം നിക്ഷേപിക്കുന്നതുകൊണ്ട് ഇവിടെ വെള്ളം മലിനമായിരിക്കുകയാണ്. നാട്ടുകാർ ഉടൻ പഞ്ചായത്തിനെ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ഹെഡ്ക്ലർക്ക് കെ.വി. സഹജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂനിറ്റ് പ്രസിഡന്‍റ് എ. ദുൽകിഫിലി, പി.കെ. ബഷീർ എന്നിവർ സ്ഥലം സന്ദർശിച്ചു. nlr chaithravahini puzha കുന്നുംകൈ പാലത്തിനുതാഴെ പുഴയിൽ മത്സ്യം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.