തിയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

ഉദുമ: തിയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദുമ പള്ളത്ത് ആരംഭിച്ചു. ഏവീസ് കോംപ്ലക്സിൽ പാലക്കുന്ന് കഴകം മുഖ്യകർമി സുനീഷ് പൂജാരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 2022 വർഷത്തെ തിയ്യ ക്ഷേമസഭ അംഗത്വ മെംബർഷിപ് വിതരണം പാലക്കുന്ന് കഴകം പ്രസിഡൻറ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു. തിയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ ശ്രീരാജ് പാലക്കാട്ട് അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ വിനോദൻ തുരുത്തി, വിഷ്ണുമൂർത്തി - വയനാട്ടുകുലവൻ വെളിച്ചപ്പാട് പരിപാലന സംഘം സെക്രട്ടറി വേണു വെളിച്ചപ്പാടൻ, മലബാർ മേഖലാ മുത്തപ്പൻ സേവാസമിതി പ്രസിഡന്‍റ് സജീവൻ മടയൻ, ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണസമിതി ജോയന്‍റ് സെക്രട്ടറി ഉത്തമൻ ആലക്കാട്, പാലക്കുന്ന് കഴകം വൈസ് പ്രസിഡന്‍റ് ടി. രാമൻ, മധുസൂദനൻ കുറ്റിക്കേൽ, എ.വി. ഹരിഹരസുതൻ, പ്രഭാകരൻ കൊപ്പൽ, ഷാജി നീലേശ്വരം, ചന്ദ്രൻ പാലാർ, ടി.വി. സുകേഷ്, സൂരജ് തലക്കോടൻ, ചന്ദ്രൻ വൈദ്യർ, സുജിത്ത് പി. മാഹി, സുജിത്ത് ഉദയമംഗലം, ടി.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. UDUMA1.JPG, UDUMA2.JPG തിയ്യക്ഷേമ സഭ സംസ്ഥാന കമ്മിറ്റി ഓഫിസ് പാലക്കുന്ന് ക്ഷേത്രം മുഖ്യകർമി സുനീഷ് പൂജാരി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.