​ട്രാഫിക് സിഗ്നലല്ല; ഇത് കോമഡി സിഗ്നൽ

കാഞ്ഞങ്ങാട്: നഗരത്തില്‍ കോട്ടച്ചേരി ജങ്​ഷനില്‍ ട്രാഫിക് സിഗ്നല്‍ വീണ്ടും കണ്ണടച്ചു. ഏതാനും ദിവസംമുമ്പുവരെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും വീണ്ടും കേടായതായാണ് ട്രാഫിക് ഡ്യൂട്ടിയിലുള്ളവർ പറയുന്നത്. ഇടവിട്ട് സിഗ്നൽ ലൈറ്റ് തെളിയുന്നതും അണയുന്നതും ഇപ്പോൾ പതിവുകാഴ്ചയാണ്. കേടായ സിഗ്നൽ ശരിയാക്കിയാലും രണ്ടുദിവസത്തിനുള്ളിൽ വീണ്ടും കേടാവും. ഏതായാലും ട്രാഫിക് സിഗ്നല്‍ നാട്ടുകാര്‍ക്ക് ഇതോടെ കോമഡി സിഗ്നലായി മാറിയിട്ടുണ്ട്. കെ.എസ്.ടി.പി റോഡ് പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ഇതുവരെ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നതാണ് വാസ്തവം. സിഗ്നല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലോ ട്രാഫിക് ബ്ലോക്ക് പതിവാണുതാനും. കാരണം ഇപ്പോഴും സിഗ്നല്‍ ഏത് രൂപത്തിലാണ് പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നതില്‍ നിയമപാലകര്‍ക്കും നഗരസഭാധികൃതര്‍ക്കും ഒരു എത്തുംപിടിയുമില്ല. എന്നാൽ, മന:പൂർവം ചിലർ തകർക്കുന്നതാണെന്നും നിയമപാലകർ ആരോപിക്കുന്നുണ്ട്. പടം: കാഞ്ഞങ്ങാട് കോട്ടച്ചേരി സര്‍ക്കിളിലെ ട്രാഫിക്​ സിഗ്നല്‍ കേടായതിനെ തുടർന്ന് പ്രവര്‍ത്തിക്കാത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.