ഇരിയണ്ണി പീഡനം: യൂത്ത്​ ​കോൺഗ്രസ്​ പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ നടത്തി

ബോവിക്കാനം: ഇരിയണ്ണിയിലെ പീഡനവുമായി ബന്ധപ്പെട്ട് പോക്സോ കേസ് പ്രതിയായ ഡി.വൈ.എഫ്​.ഐ നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുളിയാർ മണ്ഡലം കമ്മിറ്റി ആദൂർ പൊലീസ് സ്റ്റേഷനിലേക്ക്​ മാർച്ച്​ നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അടക്കം നിരവധി സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് പൊലീസി‍ൻെറ അനാസ്ഥയാണെന്ന് ഡി.സി.സി പ്രസിഡന്‍റ്​ ചൂണ്ടിക്കാട്ടി. മുളിയാർ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. മിനി പ്രസിഡന്‍റുകൂടിയായ ഇരിയണ്ണിയി​ലെ വനിത സർവിസ് സഹകരണ സംഘം ജീവനക്കാരനായ പ്രതിയെ സി.പി.എമ്മിലെ ഉന്നതരും പൊലീസും ചേർന്ന് സംരക്ഷിച്ചുവരുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ്​ ബി.പി. പ്രദീപ്‌ കുമാർ മുഖ്യാതിഥിയായി. മുളിയാർ മണ്ഡലം പ്രസിഡന്‍റ്​ സുധീഷ് പാത്തനടുക്കം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ, ജിതിൻ പുതിയവീട്, സുശാന്ത് പാട്ടികൊച്ചി, ധന്യരാജ് പയോലം, സൂരജ് ശാന്തിനഗർ, റാഷിദ്‌ ഫാബ്, സിദ്ധാർഥ് തുടങ്ങിയവർ നേതൃത്വം നൽകി. മുളിയാർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ് അശോക് കുമാർ, മുളിയാർ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്‍റ്​ ഗോപിനാഥൻ നായർ, യു.ഡി.എഫ് കൺവീനർ ബി.സി. കുമാരൻ, രാമപ്രസാദ്‌ കോടോത്ത്, വേണു കൂടാല, സുരേഷ് പയോലം, അഖിൽ പയോലം തുടങ്ങിയവർ സംബന്ധിച്ചു. Iriyanni ഇരിയണ്ണി പീഡനവുമായി ബന്ധപ്പെട്ട് പോക്സോ കേസ് പ്രതിയായ ഡി.വൈ.എഫ്​.ഐ നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുളിയാർ മണ്ഡലം കമ്മിറ്റി ആദൂർ പൊലീസ് സ്റ്റേഷനിലേക്ക്​ നടത്തിയ മാർച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.