സംഘാടക സമിതി രൂപവത്​കരണ യോഗം നാളെ

കാസർകോട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍, പ്രഭാഷണ പരമ്പര, ഫോട്ടോ പ്രദര്‍ശനം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി അവസാനവാരം കാറഡുക്കയില്‍ സംഘടിപ്പിക്കും. ഇതിന്റെ സംഘാടക സമിതി രൂപവത്​കരണയോഗം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്​ ചേരും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിജി മാത്യു അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.