കാസർകോട്: സാക്ഷരത മിഷൻെറ പത്താംതരം, ഹയര്‍ സെക്കൻഡറി തുല്യത കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2022 ജനുവരി ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഏഴാംതരം ജയിച്ചവര്‍, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍, പത്താംതരം ജയിക്കാത്തവര്‍ എന്നിവര്‍ക്ക് പത്താംതരം തുല്യത കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. 2022 ജനുവരി 22ന് 22 വയസ്സ് പൂര്‍ത്തിയാവണം. പത്താംതരം ജയിച്ചവര്‍, പി.ഡി.സി, പ്ലസ് ടു ഇടക്ക് പഠനം നിര്‍ത്തിയവര്‍, തോറ്റവര്‍ക്കും ഹയര്‍ സെക്കൻഡറി തുല്യത കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ തീയതി ഫെബ്രുവരി 28 വരെ. ഫോണ്‍: 9349429596, 9605623396. ഉപസമിതിയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി കാസർകോട്: ജനകീയാസൂത്രണ റിസോഴ്‌സ് സെന്‍ററിനുവേണ്ടി വിദഗ്ധരെ തിരഞ്ഞെടുക്കുന്നതിനായുള്ള സെര്‍ച്ച് കമ്മിറ്റി യോഗം നടന്നു. ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വനിത ശിശുവികസനം, ഭിന്നശേഷി, വയോജനം എന്നീ ഉപസമിതിയുടെ കണ്‍വീനറായി ജില്ല സാമൂഹിക നീതി ഓഫിസറെ ചുമതലപ്പെടുത്തി. പരിസ്ഥിതി മാലിന്യ സംസ്‌കരണം എന്ന ഉപസമിതിയില്‍ ഹരിത കേരള മിഷന്‍ ജില്ല കോഓഡിനേറ്ററെ അംഗമായി ഉള്‍പ്പെടുത്തുന്നതിനും കലാസംസ്‌കാരം, വിദ്യാഭ്യാസം, കായികം ഉപസമിതിയില്‍ ഡയറ്റ് പ്രിന്‍സിപ്പലിനെ അംഗമാക്കി. കൃഷി, മണ്ണ്, ജലസംരക്ഷണം ഉപസമിതിയില്‍ ജില്ല മൃഗ സംരക്ഷണ ഓഫിസര്‍, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍, മത്സ്യവികസന ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ അംഗങ്ങളാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം കാസർകോട്: ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൻെറ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഗ്രോത്ത് ഓഫിസര്‍, സര്‍വിസ് എന്‍ജിനീയര്‍, സ്പെയര്‍ ഇന്‍ ചാര്‍ജ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഫെബ്രുവരി എട്ടിന് രാവിലെ 10നകം ഓഫിസില്‍ രജിസ്‌ട്രേഷന്‍ നടത്തണം. പുതിയതായി രജിസ്‌ട്രേഷന്‍ നടത്താനും അഭിമുഖത്തില്‍ പങ്കെടുക്കാനും 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.