ലഹരിക്കെതിരെ 'ഗ്രാമസഞ്ചാരം' പദയാത്ര

കുമ്പള: ലഹരിയിൽനിന്ന് നാടിനെ രക്ഷിക്കാനും വരുംതലമുറയെ ലഹരി ഉപയോഗത്തിൽനിന്ന് മുക്തമാക്കാനും മൊഗ്രാൽ ദേശീയവേദി 'ഗ്രാമസഞ്ചാരം' എന്ന പേരിൽ പദയാത്ര നടത്തും. ഗ്രാമപഞ്ചായത്തിലെ 14, 15, 16, 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശമുയർത്തി കുമ്പള പൊലീസ്, എക്സൈസ്, വാർഡ് ജാഗ്രതാസമിതികൾ, സന്നദ്ധസംഘടനകൾ, ജമാഅത്ത് കമ്മിറ്റികൾ എന്നിവയുടെ സഹകരണത്തോടെ ഈമാസം 16ന് പദയാത്ര സംഘടിപ്പിക്കും. തൂവെള്ള വസ്ത്രവും ഗാന്ധി തൊപ്പിയും ധരിച്ച് ദേശീയ വേദി ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടെ അമ്പതോളം പേർ പദയാത്രയിൽ അണിനിരക്കും. പേരാലിൽനിന്ന് ആരംഭിച്ച് മൊഗ്രാൽ ടൗണിൽ സമാപിക്കുന്ന രീതിയിൽ ഒരു ദിവസത്തെ ഗ്രാമസഞ്ചാരമാണ് സംഘടിപ്പിക്കുന്നത്. ലഘുലേഖയുടെ പ്രകാശനം ദേശീയവേദി ഓഫിസിൽ നടന്ന ചടങ്ങിൽ ഗൾഫ് പ്രതിനിധി എ.കെ. ഇബ്രാഹീം, പ്രസിഡന്‍റ്​ സിദ്ദീഖ് റഹ്മാന് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. ജാഫർ സ്വാഗതം പറഞ്ഞു. മുഹമ്മദലി നാങ്കി, കെ.എ. അബ്ദുറഹ്മാൻ, ഇസെഡ്.എ. മൊഗ്രാൽ, മാഹിൻ, ഹമീദ്‌ പെർവാഡ്, ഗഫൂർ ലണ്ടൻ, സീതി മൊയിലാർ, മാമു ഹാജി, എം.എം. റഹ്മാൻ, റിയാസ് കരീം, ടി.കെ. അൻവർ, എം.എ. മൂസ, വിജയകുമാർ, മുഹമ്മദ് അബ്കൊ, മുഹമ്മദ് മൊഗ്രാൽ, അഷ്റഫ് പെർവാഡ്, അബ്ദുല്ലക്കുഞ്ഞി നട്പ്പളം എന്നിവർ സംസാരിച്ചു. മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.