കാസർകോട്: കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം ജില്ലയിൽ പൂർണം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണം ലംഘിക്കുന്നവരെ നേരിടാൻ പൊലീസ് രംഗത്തുണ്ടായിരുന്നു. മാസ്ക് ധരിക്കാതെയും അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെയും പൊലീസ് പിടികൂടി. ചിലർക്ക് താക്കീത് നൽകി. ചിലർക്ക് പിഴയുമിട്ടു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമുണ്ടായിരുന്നെങ്കിലും ആളുകൾ കുറവായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ചുരുക്കം ചില ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. രാവിലെയാണ് പൊലീസ് കാര്യമായ പരിശോധന നടത്തിയത്. ഉച്ചക്കുശേഷം പൊലീസ് സാന്നിധ്യം ടൗണുകളിലുണ്ടായിരുന്നെങ്കിലും പരിശോധന കുറവായിരുന്നു. ടൗണുകളിൽ ഹോട്ടലുകൾ തുറന്നെങ്കിലും തട്ടുകടകൾ, ചെറിയ ചായക്കടകൾ എന്നിവ തുറന്നില്ല. കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് രാവിലെ മുതൽ പൊലീസ് പരിശോധന നടന്നു. road checking കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് എസ്.ഐ എ. കൃഷ്ണന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.