മണ്ണി​‍െൻറ മണമാണ് ഭാസ്കരൻ വെളിച്ചപ്പാടി‍െൻറ അക്ഷരങ്ങൾക്ക്

മണ്ണി​‍ൻെറ മണമാണ് ഭാസ്കരൻ വെളിച്ചപ്പാടി‍ൻെറ അക്ഷരങ്ങൾക്ക് ചെറുവത്തൂർ: ക്ഷേത്രകാര്യങ്ങളിൽ കൃത്യമായി ശ്രദ്ധ പതിപ്പിക്കുമ്പോഴും എഴുത്തിനെ ജീവവായു പോലെ കൊണ്ടു നടക്കുകയാണ്​ ഭാസ്കരൻ വെളിച്ചപ്പാട്​. ഇദ്ദേഹത്തി​‍ൻെറ പുതിയ നോവൽ പ്രകാശനത്തിന് ഒരുങ്ങി. കയ്യൂർ മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ രക്തചാമുണ്ഡിയുടെ നർത്തകനായ ഇദ്ദേഹം ഏതു തിരക്കിലും അക്ഷരങ്ങൾക്കൊപ്പം ജീവിക്കാൻ സമയം കണ്ടെത്തും. ജീവിതത്തിൽ പകർന്നാടിയ നിരവധി വേഷങ്ങളുടെ അനുഭവപ്പെരുക്കത്തിൽ നിന്നും ഉണ്ടായ 'വെളിച്ചത്തി‍ൻെറ വിത്തുകൾ ' എന്ന നോവൽ ജനുവരി 26ന് ഉച്ചക്ക് രണ്ടിന് കയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇ.പി. രാജഗോപാലൻ പ്രകാശനം ചെയ്യും. ജാതീയത ഇതിവൃത്തമായ നോവലാണിത്. ജാതീയക്കെതിരെ പുരോഗമന ചിന്താഗതികൾ കൊണ്ട് പോരാടണമെന്ന ആഹ്വാനമാണ് ഈ നോവൽ പങ്കു വെക്കുന്നത്. ഓട്ടോ തൊഴിലാളിയായ ഭാസ്കരൻ ദേവനർത്തകനായി ആചാരപ്പെടും മുമ്പ് ഉദയഗിരിയിലെ സന്ധ്യ എന്ന നോവൽ പുറത്തിറക്കിയിരുന്നു. ആചാര സ്ഥാനവും, സർഗാത്മകതയും, ഓട്ടോ തൊഴിലും, രാഷ്ട്രീയ ഇടപെടലും എങ്ങനെ ഇഴച്ചേർത്ത് കൊണ്ടുപോകാം എന്നതി‍ൻെറ ഉത്തമ ഉദാഹരണം കൂടിയാണ് ഭാസ്ക്കരൻ വെളിച്ചപ്പാടൻ. ദൈവ സങ്കേതത്തിലിരുന്ന് നാടിനെ എഴുതാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. ഭാര്യ ബീനയും മക്കളായ ബിനോയും ബിജോയും നിറഞ്ഞ പിന്തുണ നൽകി കൂടെയുണ്ട്. പടം.. ഭാസ്ക്കരൻ വെളിച്ചപ്പാടൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.