കലക്ടർ സി.പി.എമ്മി​െന്‍റ കളിപ്പാവ -പി.കെ. ഫൈസൽ

കാസർകോട്​: ജില്ലയിൽ പൊതുപരിപാടികൾ റദ്ദാക്കി ഉത്തരവിട്ടതിന് പിന്നാലെ അത്​ പിൻവലിച്ചതിലൂടെ ജില്ല കലക്ടർ സി.പി.എമ്മി​െന്‍റ കളിപ്പാവയായെന്ന്​ ഡി.സി.സി പ്രസിഡ​െന്‍റ​ പി.കെ. ഫൈസൽ ആരോപിച്ചു. ഹൈകോടതി വ്യക്​തമായി വിധി പ്രസ്​താവിച്ചിട്ടും ഭരണത്തി​െന്‍റ തണലിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നിലയിലേക്ക് സി.പി.എം മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി. 'സി.പി.എം കോവിഡ് ഭീകരത അവസാനിപ്പിക്കണം' കാസർകോട്: ജില്ല ഭരണകൂടം എടുത്ത തീരുമാനങ്ങൾ കാറ്റിൽ പറത്തി പാർട്ടി സമ്മേളനത്തി​െന്‍റ പേരിൽ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്നത്​ സി.പി.എം. അവസാനിപ്പിക്കണമെന്ന് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു. കടയടപ്പ് അനുവദിക്കില്ലെന്ന്​ വ്യാപാരികൾ കാസർകോട്​: കോവിഡ്​ വ്യാപനത്തിന്റെ പേരിൽ കടയടപ്പ് അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിരോധം, ജി.എസ്. ടി, ദേശീയപാത വികസനം, കെ- റെയിൽ, എന്നിവയുടെ പേരിൽ വ്യാപാരികളെ ദുരിതത്തിൽ ആക്കുന്ന നടപടികൾ തുടരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡി​െന്‍റ പേരിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച വിഭാഗം വ്യാപാരികളാണ്. കട അടച്ചിട്ടതുകൊണ്ടോ നിയന്ത്രണങ്ങൾ കൂട്ടിയതുകൊണ്ടോ രോഗവ്യാപനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അത്തരം നീക്കം ഉണ്ടായാൽ വ്യാപാരികൾ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അഹമ്മദ് ശരീഫും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.