വിദ്യാർഥികൾക്കുള്ള കുത്തിവെപ്പ്​ ആരംഭിച്ചു

നീലേശ്വരം: നീലേശ്വരത്ത് സ്കൂളിൽ 15നും 18നും ഇടയിലുള്ള വിദ്യാർഥികൾക്കുള്ള കോവിഡ് വാക്സിനേഷൻ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത കോട്ടപ്പുറം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സമിതി സ്ഥിരം അധ്യക്ഷ ടി.പി. ലത, ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീൻ അരിഞ്ചിറ, പ്രിൻസിപ്പൽ കെ. ബിന്ദു, പി.ടി.എ പ്രസിഡൻറ് പി.സി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. 2007നുമുമ്പ് ജനിച്ചവർക്കാണ് ഇപ്പോൾ വാക്സിനേഷൻ നൽകുന്നത്. ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കോവാക്സിൻ ഈ പ്രായക്കാർക്ക് നീലേശ്വരം താലൂക്ക്​ ആശുപത്രിയിൽ ലഭ്യമാണെന്നും വാക്സിനേഷൻ എടുക്കാത്തവർ താലൂക്ക് ആശുപത്രിയിൽവന്ന് കുത്തിവെപ്പ് എടുക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തിങ്കൾ, ബുധൻ, വ്യാഴം, ഞായർ ദിവസങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കുത്തിവെപ്പും മുൻകരുതൽ ഡോസും ലഭ്യമാണ്. nlr student vaccination.jpg കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.