പള്ളിക്കര ഖാദിയായി ജിഫ്​രി തങ്ങൾ ചുമതലയേറ്റു

ഉദുമ: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാദിയായി മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ സ്ഥാനമേറ്റു. ഖാദിയായിരുന്ന ഇ.കെ. മഹ്‌മൂദ് മുസ്‍ലിയാരുടെ വിയോഗത്തെ തുടർന്നാണ് തീരുമാനം. സംയുക്ത ജമാഅത്ത് ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങ് സമസ്ത ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത ഖാദിയുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. കെ.എസ്. അലി തങ്ങൾ കുമ്പോൽ പ്രാർഥന നടത്തി. ബഷീർ എൻജിനീയർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പുക്കോട്ടൂർ, അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ, കെ.എം. അബ്ദുൽ റഹ്മാൻ ഹാജി തൊട്ടി, സമസ്ത മുശാവറ അംഗം കെ.കെ. മാഹിൻ മുസ്​ലിയാർ തൊട്ടി, അബ്ദുസ്സലാം ദാരിമി ആലംപാടി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.എം. സ്വാലിഹ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻറ്​ കുഞ്ഞഹമ്മദ് ഹാജി പാലക്കി, കെ.ഇ.എ. ബക്കർ, സിദ്ദീഖ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു. ബി. ഹമീദ് ഹാജി പതാക ഉയർത്തി. പടംpallikkara പള്ളിക്കര സംയുക്ത ജമാഅത്ത് ഖാദിയായി മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ സ്ഥാനമേൽക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.