ഉദുമ: പണവും സ്വർണവും ആധാർ, പാൻ കാർഡുകൾ അടക്കം വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി വിദ്യാർഥിയും കൂട്ടുകാരനും. പാലക്കുന്ന് അംബിക കോളജിൽ പ്ലസ് ടു വിദ്യാർഥിയായ കരിപ്പോടിയിലെ പി.കെ. ആദർശും കൂട്ടുകാരൻ മാങ്ങാട് ആടിയത്തെ അശ്വിനും കോവിഡ് വാക്സിൻ എടുക്കാനായി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയതായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ച ഉദുമ ഹയർ സെക്കൻഡറി സ്കൂൾ വരെ പോയി വരാമെന്ന് കരുതി ഇരുവരും അവിടെ എത്തിയപ്പോഴാണ് സ്കൂൾ ഓഫിസ് ഗേറ്റിൽ കനമുള്ള പഴ്സ് വീണുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. പണവും സ്വർണവളയും വിലപ്പെട്ട രേഖകളുമാണ് അതിനകത്തെന്ന് അറിഞ്ഞ ഉടൻ അവരത് പ്രധാനാധ്യാപകൻ മധുസൂദനനെ ഏൽപിച്ചു. ഇതിനിടെയാണ് നാലാംവാതുക്കലിലെ ഉഷയുടെ പഴ്സ് സ്കൂൾ പരിസരത്ത് നഷ്ടപ്പെട്ട വിവരം പഞ്ചായത്ത് അംഗം ചന്ദ്രൻ നാലാംവാതുക്കൽ അധ്യാപകനെ അറിയിച്ചത്. സഹോദരിയുടെ മകളോടൊപ്പം മറ്റൊരാളെ പണം ഏൽപിക്കാൻ പോകുന്ന വഴിയാണ് ഇവർക്ക് പഴ്സ് നഷ്ടപ്പെട്ടത്. ഉഷയെ സ്കൂളിലേക്ക് വിളിപ്പിച്ച് ഉടമസ്ഥാവകാശം ഉറപ്പു വരുത്തിയശേഷം തിരിച്ചുനൽകാൻ ഏർപ്പാടാക്കി. ആദർശിൻെറയും അശ്വിൻെറയും പഞ്ചായത്ത് അംഗത്തിൻെറയും സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ മധുസൂദനൻ പഴ്സ് ഉഷക്ക് കൈമാറി. സ്കൂളിലെ പൂർവ വിദ്യാർഥികളുടെ സത്യസന്ധതയിൽ അവിടത്തെ അധ്യാപകരും തങ്ങളുടെ സ്കൂളിലെ വിദ്യാർഥിയായ ആദർശിനെ 'അംബിക കോളജ്' പ്രിൻസിപ്പൽ പ്രേമലതയും അഭിനന്ദനങ്ങൾ അറിയിച്ചു. പടം...pannasanchi.jpg ആദർശിൻെറയും അശ്വിൻെറയും പഞ്ചായത്ത് അംഗത്തിൻെറയും സാന്നിധ്യത്തിൽ പ്രഥമാധ്യാപകൻ മധുസൂദനൻ പഴ്സ് ഉഷക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.