ആൽബം പ്രകാശനം

ചെറുവത്തൂർ: 'ശിവോഹം' ഭക്തിഗാന ചെയ്തു. പിലിക്കോട് രയരമംഗലം ക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ പി.എം. പത്മനാഭൻ അടിയോടി ഏറ്റുവാങ്ങി. അരവിന്ദൻ പിലിക്കോട്, പി.സി. പ്രസന്ന എന്നിവർ പങ്കെടുത്തു. സിനിമ-സീരിയൽ നടനായ അരവിന്ദൻ പിലിക്കോട് ആണ് നിർമിച്ചത്. സിനിമ പിന്നണിഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ആലപിച്ച ഗാനം ദിലീപ് നമ്പൂതിരിയാണ് രചിച്ചത്. കമൽനാഥ് പയ്യന്നൂർ ഛായാഗ്രഹണം. 12ൽപരം സിനിമകളിലും 11 സീരിയലുകളിലും വ്യത്യസ്ത വേഷങ്ങളണിഞ്ഞ അരവിന്ദൻ പിലിക്കോടിനൊപ്പം നാരായണൻ നമ്പൂതിരി, പ്രേമലത, ശിവദാസ് കാങ്കോൽ, കുമാരി ഉത്തര, സുജു, സജിത തുടങ്ങിയവരാണ് അഭിനേതാക്കൾ. മാടായിപ്പാറ, കാങ്കോൽ, കാളീശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം പൂർത്തീകരിച്ചത്. പിലിക്കോട് മേൽ മട്ടലായി മഹാശിവ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ പി.കെ. വിനയകുമാർ ശിവോഹം സീഡി പ്രകാശനം ചെയ്തു. പടം: 'ശിവോഹം' ആൽബത്തി‍ൻെറ പ്രകാശനം പി.കെ. വിനയകുമാർ ശിവോഹം പി.എം. പത്മനാഭൻ അടിയോടിക്ക് കൈമാറി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.