തൃക്കരിപ്പൂർ: 1972ൽ രൂപവത്കരിച്ച തൃക്കരിപ്പൂർ ആക്മി സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷം വർഷം മുഴുവൻ നീളുന്ന വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 16 മുതൽ യൂത്ത് ഇലവൻസ് ഫുട്ബാൾ ടൂർണമെന്‍റ് സംഘടിപ്പിക്കും. തൃക്കരിപ്പൂർ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ പ്രാദേശിക ടീമുകൾ തമ്മിൽ 15 മത്സരങ്ങൾ നടക്കും. ഈ മാസം 29ന് സുവർണ ജൂബിലി ഉദ്ഘാടനം ചെയ്യും. അതോടനുബന്ധിച്ച് കലാ സംസ്ക്കാരിക പരിപാടികളും നടത്തും. ആദ്യകാല കളിക്കാരെയും സംഘാടകരെയും പരിപാടിയിൽ ആദരിക്കും. ഷട്ടിൽ ടൂർണമെന്‍റ്, അടിയന്തര ജീവൻരക്ഷ പരിശീലന ക്യാമ്പ്, അത്ലറ്റിക് മത്സരങ്ങൾ, സീനിയർ, സബ് ജൂനിയർ ഫുട്ബാൾ മത്സരങ്ങൾ, സുവനീർ - പുസ്തക പ്രകാശനം, ബീച്ച് ഫുട്ബാൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ പഞ്ചായത്തുമായി സഹകരിച്ച് ടൗണിൽ ജനോപകാരകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഫുട്ബാളിൽ ഉയർന്ന ശേഷി നൽകുന്നതിനായി അഡ്വാൻസ് ലെവൽ അക്കാദമി സ്ഥാപിക്കും. സംഘാടക സമിതി ചെയർമാൻ സത്താർ വടക്കുമ്പാട്, വർക്കിങ് ചെയർ എം.ടി.പി. മുഹമ്മദ് കുഞ്ഞി, ജനറൽ കൺവീനർ സി. ഷൗക്കത്തലി, വി.എം. ശ്രീധരൻ, സി. സത്താർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.