ഭരണഘടനയില്‍ വിശ്വാസം ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്​- സെബാസ്​റ്റ്യൻ പോൾ

രാജപുരം: ഭരണഘടനയില്‍പോലും വിശ്വാസം ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന്​ മുൻ എം.പി ഡോ. സെബാസ്​റ്റ്യൻ പോള്‍. സി.പി.എം ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് സംഘടിപ്പിച്ച 'ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് പുതിയ ഭരണഘടന ഉണ്ടാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുന്നതി​​ന്‍റെ ഭാഗമാണ് ഈ നീക്കത്തിന് പിന്നില്‍. പല സംസ്ഥാനങ്ങളിലും മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇക്കൂട്ടര്‍ അക്രമം കാട്ടുന്നു. അക്രമം കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇടതുപക്ഷ സ്വാധീനം കാരണം ശ്രമം പരാജയപ്പെട്ടുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി ജോര്‍ജ് അധ്യക്ഷത വഹിച്ചു. അഡ്വ. സി. ശുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ജില്ല കമ്മിറ്റിയംഗം എം.വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ.കെ. രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. sebastian paul സി.പി.എം പനത്തടി ഏരിയ കമ്മിറ്റി രാജപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഡോ. സെബാസ്​റ്റ്യൻ പോൾ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.