പൂത്താലി കുളം നവീകരണത്തിന്​ ഒന്നേ മുക്കാൽ കോടിയുടെ എസ്​റ്റിമേറ്റ്

കാഞ്ഞങ്ങാട്: നാടി​ൻെറ പ്രധാന ജല സോത്രസ്സായ അതിഞ്ഞാൽ പുത്താലിക്കുളം നവീകരണത്തിന് 1.78 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട്​ കേരള ലാൻഡ്​​ ഡെവലപ്മെന്‍റ്​ കോർപറേഷൻ സർക്കാറിന് സമർപ്പിച്ചു. നേരത്തെ മലിനമായ കുളം നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെട്ട് ജില്ല സോഷ്യൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി മാട്ടുമ്മൽ ഹസൻ സർക്കാറിനും കെ.എൽ.ഡി.സി അധികൃതർക്കും കത്ത് നൽകിയിരുന്നു. ചുറ്റുമതിൽ, നടപ്പാത, കുളം നവീകരണം എന്നിവയാണ് തുടർ പ്രവൃത്തികൾ. നേരത്തെ കെ.എൽ.ഡി.സി അധികൃതർ അതിഞ്ഞാലിലെ പൂത്താലിക്കുളം സന്ദർശിച്ചിരുന്നു. ആർ.കെ.ഐ, ആർ.എ.ഡി.എഫ് എന്നീ സ്കീമിൽ നിന്നാണ് പദ്ധതിക്ക് സർക്കാർ ഫണ്ട് അനുവദിക്കുക. നിലവിൽ മാലിന്യം വലിച്ചെറിഞ്ഞ് കുളം പായലുകൾ നിറഞ്ഞ അവസ്ഥയിലാണ്. മഴക്കാലപൂർവ ശുചീകരണപ്രവർത്തനത്തി​െന്‍റ ഭാഗമായി അജാനൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ശുചിത്വ ഫണ്ട് ഉപയോഗിച്ചും, നാട്ടുകാരുടെ സഹകരണത്തോടു കൂടിയും അതിഞ്ഞാൽ പൂത്താലിക്കുളം വൃത്തിയാക്കൽ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.