1.ആടുകളെ ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ കെട്ടിയിട്ടപ്പോൾ 2.പിടിയിലായ പ്രതികൾ
ബദിയടുക്ക: പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് പതിനഞ്ചോളം ആടുകളെ മോഷ്ടിച്ച രണ്ടുപേരെ ബദിയടുക്ക എസ്.ഐ എന്‍. അന്‍സാറും സംഘവും പിടികൂടി. സ്റ്റേഷന് പരിധിയില്‍ ആടു മോഷണം വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂക്കംപാറയിലെ അബ്ദുല്ലയുടെ മക്കളായ മുഹമ്മദ് ഷഫീഖ്, ഇബ്രാഹീം ഖലീല്‍ എന്നിവരെ പൊലീസ് പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയെന്ന് കരുതുന്ന സിദ്ദീഖിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളുടെ വീട്ടിൽനിന്ന് ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് മോഷ്ടിച്ച പന്ത്രണ്ടോളം ആടുകളെ കണ്ടെത്തി.
സഹോദരങ്ങളായ പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങളിലും മറ്റും കടത്തിയ ആടുകളില്‍ ചിലതിനെ പ്രതികള്‍ ചെറിയ വിലക്ക് വില്പന നടത്തിയിരുന്നു. പൊലീസ് വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടെടുത്ത ആടുകളെയെല്ലാം ബദിയടുക്ക സ്റ്റേഷന് കോമ്പൗണ്ടിനകത്ത് കെട്ടിയിരിക്കുന്നത് ജനങ്ങൾക്ക് കൗതുകമായി. ഞായറാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ പ്രതികൾക്കെതിരെ ആറോളം കേസുള്ളതായി എസ്.ഐ അൻസാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.