റിയൽ എസ്​റ്റേറ്റ് കച്ചവട തട്ടിപ്പ്: നീതി ലഭ്യമാക്കണമെന്ന്​ ആക്​ഷൻ കമ്മിറ്റി

കാസർകോട്: ആലംപാടി ബാഫഖി നഗറിൽ വീടുംസ്ഥലവും കാണിച്ച് കബളപ്പിച്ച്​ പണം കൈപ്പറ്റിയ സംഭവത്തിൽ നീതി ലഭിക്കണമെന്ന്​ ജനകീയ ആക്​ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൂഡ്​ലു ആർ.ഡി.നഗറിലെ പി.സി. നൗഷാദിൽ നിന്ന്​ ഏഴ് സൻെറ് സ്ഥലവും വീടും 28 ലക്ഷം രൂപ വില നിശ്ചയിച്ച് വാങ്ങുകയും ഇദ്ദേഹത്തി‍ൻെറ പാർട്‌ണർ ചുരിയിലെ സത്താർ മുഖേന രണ്ടു തവണകളായി 20 ലക്ഷം രുപ നൽകുകയും ചെയ്തതായി പടിഞ്ഞാറെ മൂല ബാഫഖി നഗറിലെ ബീഫാത്തിമ പറഞ്ഞു. ബാക്കിയുള്ള എട്ടുലക്ഷം രൂപക്ക്​ എട്ടു മാസത്തെ കാലാവധി നൽകുകയും 2020 ഒക്ടോബറിൽ താമസത്തിന് വിട്ടുതരുകയും ചെയ്തു. സ്ഥലത്തി​ൻെറ ആധാരം രജിസ്​റ്റർ ചെയ്ത് തരുമെന്ന് നൗഷാദ്, സത്താർ എന്നിവർ ഉറപ്പു നൽകി. മുൻകൂറായി നൽകിയ തുകക്ക്​ എഗ്രിമൻെറ് ആവശ്യപ്പെട്ടപ്പോൾ കോവിഡ് ലോക്​ഡൗൺ കാരണം സ്​റ്റാമ്പ് പേപ്പർ ലഭിക്കുന്നില്ലെന്നും താമസിക്കാൻ വിട്ടുതന്ന അവസ്ഥയിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിനിടയിൽ വീടി​ൻെറ അടുക്കള കാബിൻ ഇൻറർലോക്ക് ചെയ്യാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു. നൽകാനുള്ള ബാക്കി തുകയിൽനിന്ന് ഒരുലക്ഷം രൂപ കഴിച്ച് തന്നാൽ മതിയെന്നും നൗഷാദും സത്താറും പറഞ്ഞിരുന്നു. ആധാരം എഴുതാനായി സമയം അടുത്തതോടെ എന്നെയും ഗർഭിണിയായ മകളെയും അവരുടെ നാലുവയസ്സായ കുട്ടിയെയും നൗഷാദും സംഘവും വീട്ടിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വൈദ്യുതിബന്ധം വിഛേദിക്കുകയും ചെയ്തു. ഭീഷണിയെ തുടർന്ന് മാനസിക പിരിമുറുക്കത്തിൽ മകളുടെ ഗർഭസ്ഥ ശിശു മരിക്കുകയായിരുന്നു. ഭീഷണി കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്. സമാനമായ തട്ടിപ്പിനിരയായ മേൽപറമ്പ് സ്വദേശി നസീറും ആക്​ഷൻ കമ്മിറ്റി ഭാരവാഹികളായ സുബൈർ പടുപ്പ്, അബ്​ദുൽ ഖാദർ ചട്ടഞ്ചാൽ, മൊയ്തു ഉളിയത്തടുക്ക എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.