കാസർകോട്-തിരുവനന്തപുരം സമുദ്ര ട്രാൻസ്പോർട്ട് വേണം -പി.സി. തോമസ്

കാസർകോട്-തിരുവനന്തപുരം സമുദ്ര ട്രാൻസ്പോർട്ട് വേണം -പി.സി. തോമസ്കാസർകോട്: കാസർകോട് മുതൽ തിരുവനന്തപുരം വരെ 556 കിലോമീറ്റർ ദൂരത്തിൽ കടലിൽകൂടി യാത്രാമാർഗം ഉണ്ടാക്കണമെന്ന്, കേരള കോൺഗ്രസ് സംസ്ഥാന വർക്കിങ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.ബോട്ടുമാർഗമോ ചെറിയ കപ്പൽമാർഗമോ തീരത്തുനിന്ന് വളരെ ദൂരെയല്ലാത്ത കടൽ ഭാഗത്തുകൂടി ഇതുപോലെ സ്ഥിരം ഗതാഗതമാർഗം ഉണ്ടായാൽ വളരെയധികം ആളുകൾക്ക് അത്​ പ്രയോജനപ്പെടും. പരിസ്ഥിതിമലിനീകരണം ഇല്ലാതെ നടത്താവുന്ന ഏറ്റവും പ്രധാനപ്പെട്ട ഗതാഗതമാ൪ഗമായി ഇത്​ വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു ഗതാഗതമാർഗം ഉണ്ടായാൽ കേരളത്തിലെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള തീരപ്രദേശത്തെ എല്ലാ ജില്ല തലസ്ഥാനങ്ങളിലും സ്​റ്റോപ്​ ഉണ്ടാക്കാം. ടൂറിസം വികസനത്തിനും ഇത് ഏറെ പ്രയോജനപ്പെടും. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായി അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.