സ്ലോട്ട് അനുവദിച്ചതിൽ പിഴച്ചു: ഉദുമയിൽ വാക്സിൻ എടുക്കാൻ ആയിരങ്ങൾ

സ്ലോട്ട് അനുവദിച്ചതിൽ പിഴച്ചു: ഉദുമയിൽ വാക്സിൻ എടുക്കാൻ ആയിരങ്ങൾഉദുമ: കോവിഡ് പ്രതിരോധ കുത്തിവെപ്പി​ൻെറ സ്ലോട്ട് അനുവദിച്ചവർക്ക് വന്ന കൈപ്പിഴ ഉദുമ കുടുംബാരോഗ്യകേന്ദത്തിനെ ശ്വാസംമുട്ടിച്ചു. തൃക്കരിപ്പൂർ, ഉടുമ്പുന്തല സക്കാർ ആശുപത്രിയിലേക്കുള്ളത് ഉദുമയിലേക്കായിപ്പോയതോടെ ബുധനാഴ്ച മാത്രം ഉദുമ കുടുംബാരോഗ്യകേന്ദത്തിൽ പ്രതിരോധ കുത്തിവെപ്പിന് 920 പേരാണെത്തിയത്.കേന്ദ്രങ്ങൾ അനുവദിക്കുന്നതിൽ സംഭവിച്ച പിഴവ് വൈകി മാത്രമാണ് ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞത്. ഇതിനിടയിൽ അതത് പഞ്ചായത്തിലുള്ളവർ അതേ സ്ഥലത്തുള്ള സർക്കാർ ആശുപത്രികളിൽ എത്തി കുത്തിവെപ്പ് എടുക്കാമെന്ന സന്ദേശം ആരോഗ്യവകുപ്പ്ഫോണുകളിൽ അയച്ചുവെങ്കിലും അതാരും ഗൗരവമായി എടുത്തില്ല.ഇതോടെ ഉദുമ ആശുപത്രി പരിസരത്ത് എല്ലാ കോവിഡ്മാനദണ്ഡങ്ങളും കാറ്റിൽപറത്തി നൂറുകണക്കിനാളുകൾ തടിച്ചുകൂടി. സാധാരണ 300ൽ താഴെ ആളുകൾക്ക് കുത്തിവെക്കുന്ന സ്ഥാനത്ത് 920 പേരെത്തിയതോടെ ആവശ്യമായ മരുന്ന് വീണ്ടും എത്തിക്കേണ്ടിവന്നു. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ ബുധനാഴ്ച അസാധാരണ തിരക്ക് അനുഭവപ്പെട്ടു. ആയിരത്തോളം ഡോസ് വാക്സിൻ ഒറ്റദിവസം അനുവദിച്ചതിനാൽ വാക്‌സിൻ എടുക്കുന്നവരുടെ ബാഹുല്യം കാരണം ക്രമസമാധാനപ്രശ്നങ്ങൾ ഉടലെടുക്കുന്ന സാഹചര്യങ്ങളുണ്ടായി. വാക്‌സിൻ എടുക്കാൻ വന്നവർക്ക് രജിസ്ട്രേഷൻ നടത്തുന്നതിനാവശ്യമായ കമ്പ്യൂട്ടറുകളുടെ അപര്യാപ്തത വാക്‌സിനേഷൻ നടപടികൾ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിൽ കാലതാമസം അനുഭവപ്പെട്ടു. വാക്‌സിൻ എടുക്കാൻ വന്നവർക്ക് കോവിഡ് മാനദണ്ഡപ്രകാരം ടോക്കൺ നൽകുന്നതിനോ വാക്‌സിൻ എടുത്തവർക്ക്‌ വിശ്രമിക്കാനോ ഉള്ള സൗകര്യം ആശുപത്രിയിൽ ഇല്ല. ഉദുമ മാർക്കറ്റ് മുതൽ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള റോഡുകൾ മണിക്കൂറുകളോളം വാഹനക്കുരുക്ക് അനുഭവപ്പെട്ടു. റോഡിലോ കുടുംബാരോഗ്യ കേന്ദ്രത്തിലോ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാരും വൈറ്റ് ഗാർഡ് അംഗങ്ങളും കൂടിയാണ് കുരുക്ക് നിയന്ത്രിച്ചത്.vaccination ഉദുമ കുടുംബാരോഗ്യകേന്ദത്തിൽ പ്രതിരോധ കുത്തിവെപ്പിനായി എത്തിയവരുടെ വൻ തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.