ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സമാപിച്ചു

കാസർകോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ല വ്യവസായ കേന്ദ്രം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേളക്ക് സമാപനം. മേളയുടെ ജില്ലതല സമാപനം മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി ഈ മാസം ആറിന് എന്‍മകജെ പഞ്ചായത്തിലാണ് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേളക്ക് തുടക്കമായത്. ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച മേളയില്‍ ആകെ 3.55 കോടി രൂപയാണ് വായ്പയായി സംരംഭകര്‍ക്ക് വിതരണം ചെയ്തത്. 11 ലക്ഷം രൂപ സബ്‌സിഡി ഇനത്തില്‍ കൈമാറി. എല്ലാ മേളകളിലുമായി 2536 പേര്‍ പങ്കെടുത്തു. ഇതില്‍ 1259 പേര്‍ ലോണ്‍ ആവശ്യം ഉന്നയിച്ചു. 750 പേര്‍ സബ്‌സിഡി, ലൈസന്‍സ് സംബന്ധമായ അന്വേഷണം നടത്തി. 33 പേര്‍ക്ക് സബ്‌സിഡിയും 97 പേര്‍ക്ക് ലോണും വിതരണം ചെയ്തു. കെ സ്വിഫ്റ്റ് മുഖേന 33 പേര്‍ക്ക് സംരംഭകം തുടങ്ങാന്‍ അനുമതിയായി. മടിക്കൈ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ലോണ്‍ ലൈസന്‍സ് മേളയുടെ സമാപനത്തില്‍ 150 ഓളം പേര്‍ പങ്കെടുത്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്‍ , വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ പി. സത്യ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ- ജില്ല വ്യവസായ കേന്ദ്രത്തിന്റെ ലോണ്‍ ലൈസന്‍സ് സബ്സിഡി മേളയുടെ സമാപനം മടിക്കൈ പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.