ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക്

പ്രഖ്യാപനം നാളെ കാസർകോട്: കടക്കുന്നതിന്റെ പ്രഖ്യാപനം തിങ്കളാഴ്ച ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിക്കും. ജില്ലയില്‍ 276 ശാഖകളുള്ള 26 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 11 പൊതുമേഖല ബാങ്കുകളും 12 സ്വകാര്യ ബാങ്കുകളും ബാക്കി റീജനല്‍ റൂറല്‍ ബാങ്കും കേരള ബാങ്കും സ്‌മോള്‍ ഫിനാന്‍സ് ബാങ്കും, ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്കും ഉള്‍പ്പെടുന്നു. ഈ ബാങ്കുകളിലുള്ള 18.62 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് കടക്കുന്നത്. യു.പി.ഐ ഇടപാട്, ഡെബിറ്റ്/ റുപേ കാര്‍ഡ് വിതരണം, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ഇ.പി.എസ് ആന്റ് പി.ഒ.എസ് സൗകര്യങ്ങളാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്. ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വിസ് സെന്റര്‍ തുടങ്ങി കാസർകോട്: ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വിസ് സെന്റര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഗോള്‍ഡന്‍ ആര്‍ക്കേഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രവീന്ദ്ര റായ് മുഖ്യാതിഥിയായി. ഫോട്ടോ: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാല കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.