ചെറുവത്തൂർ: കർഷകദിനത്തിൽ ചെറിയാക്കര ഗ്രാമത്തിലെ കർഷക സംഘം യൂനിറ്റുകൾ ഗവ. എൽ.പി സ്കൂളിന് കാർഷികോപകരണങ്ങൾ കൈമാറി. എല്ലാ വർഷവും ജൈവ പച്ചക്കറിക്കൃഷി വലിയ പ്രാധാന്യത്തോടെ നടത്തുന്ന വിദ്യാലയമാണ് ചെറിയാക്കര. വിദ്യാലയ പറമ്പിലും വയലിലും പി.ടി.എയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കൃഷിയിറക്കുക. കാർഷിക ദിനാചരണത്തിെന്റ ഉദ്ഘാടനം കാർഷിക വകുപ്പിൻ്റെ മികച്ച കർഷക പുരസ്കാരം നേടിയ കെ.പത്മനാഭനും പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം വികസന സമിതി വൈസ് ചെയർമാൻ പി.ഗോപാലനും നിർവഹിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരായ അമ്പുകോമരം, ഇട്ടമ്മൽ പൊക്കൻ, എ.സി ഭാസ്കരൻ എന്നിവരെ ആദരിച്ചു. കർഷക സംഘം യൂനിറ്റ് സെക്രട്ടറിമാരായ പി. ജനാർദനൻ, എ.കെ. സുധീർ, എം.സുകുമാരൻ എന്നിവർ വിദ്യാലയത്തിലേക്ക് കാർഷികോപകരണങ്ങൾ കൈമാറി. പി.ബിജു കുട്ടികൾക്ക് കാർഷികോൽപന്നങ്ങൾ പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് കെ.കെ. തമ്പാൻ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ, കെ. ആതിര, ദിവ്യ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.ടി ഉഷ സ്വാഗതവും എസ്.ആർ.ജി കൺവീനർ സൗമ്യ പി.വി നന്ദിയും പറഞ്ഞു. പടം : പി. ജനാർദനൻ വിദ്യാലയത്തിലേക്ക് കാർഷികോപകരണങ്ങൾ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.