കാസർകോട്: ക്ഷേത്രങ്ങളിലും കാവുകളിലും കഴകങ്ങളിലും ആചാര്യസ്ഥാനികരുടെ വേതനം ക്ഷേമപെന്‍ഷനുകള്‍ക്ക് തുല്യമായി വര്‍ധിപ്പിക്കണമെന്ന് ചന്ദനടുക്കം ചീരുംബ ഭഗവതി ക്ഷേത്ര ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ചന്ദനടുക്കം ക്ഷേത്രത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള നടവതി മഹോത്സവത്തിനുള്ള ആഘോഷ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന കുടുംബസംഗമം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രപരിധിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ എം.എല്‍.എ അനുമോദിച്ചു. ക്ഷേത്രം പ്രസിഡന്റ് ശ്രീധരന്‍ ആലന്തടുക്ക അധ്യക്ഷത വഹിച്ചു. കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനനി മുള്ളേരിയ, ആചാര്യ സ്ഥാനികരായ ഗോപാലന്‍ മൂത്ത ചെട്ടിയാര്‍, രാഘവന്‍ മൂത്ത ചെട്ടിയാര്‍, ബാലന്‍ മടയന്‍, ബാലകൃഷ്ണന്‍ മടയന്‍, പുരുഷോത്തമന്‍ പണിക്കര്‍, എം.സി. രാജന്‍ പണിക്കര്‍, കെ.വി. ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സി.എച്ച്. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ എ. ഉമേശന്‍ (ചെയർ.), എം.എസ്. ഹരിപ്രസാദ്(കണ്‍.). kunjabu ചന്ദനടുക്കം ചീരുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കുടുംബസംഗമം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.