ആവേശമായി കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ്

കാസർകോട്: ആദിവാസി വിഭാഗങ്ങളുടെ കലാസാംസ്‌കാരിക പൈതൃകം സാക്ഷ്യപ്പെടുത്തി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ ട്രൈബൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ല മിഷനാണ് ട്രൈബല്‍ ഫെസ്റ്റ് നടത്തിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ അധ്യക്ഷത വഹിച്ചു. ആദിവാസി തനത് കലാപരിപാടികള്‍, കോല്‍ക്കളി, മംഗലം കളി, ആദിവാസി വായ്ത്താരി പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. പരമ്പരാഗത ആദിവാസി ഉൽപന്ന പ്രദര്‍ശനവും കുടുംബശ്രീ സംരംഭങ്ങളുടെ വിപണന മേളയും നടത്തി. ഹോസ്ദുര്‍ഗ് മുന്‍ എം.എല്‍.എ എം. കുമാരനെ ആദരിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ഡോ. സി. ബാലന്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായി. കുടുംബശ്രീ ഡി.പി.എം പി. രത്‌നേഷ് പദ്ധതി വിശദീകരിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍, ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മോളിക്കുട്ടി പോള്‍, സി.വി. അഖില, കെ.കെ.തങ്കച്ചന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി. രാജേഷ്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് അംഗം ടി. രാജീവന്‍, കുടുംബശ്രീ എ.ഡി.എം.സിമാരായ ഡി. ഹരിദാസ്, പ്രകാശന്‍ പാലായി, വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി സി.കെ. പങ്കജാക്ഷന്‍, അസി. സെക്രട്ടറി കെ.ജെ. പോള്‍, ഭീമനടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എ.സി. ബാബു, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൻ കെ.വി. പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ എ.ഡി.എം സി.ഡി.എച്ച്. ഇക്ബാല്‍ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സൻ സൗദാമിനി നന്ദിയും പറഞ്ഞു. ഫോട്ടോ: ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ല മിഷന്‍ സംഘടിപ്പിച്ച ട്രൈബല്‍ ഫെസ്റ്റ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ല മിഷന്‍ ഭീമനടിയില്‍ സംഘടിപ്പിച്ച ട്രൈബല്‍ ഫെസ്റ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.