കാസർകോട്: നീലേശ്വരം നഗരസഭയിലെ സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തവണ ഉയരുന്ന ദേശീയപതാകകളിൽ നീലേശ്വരം സ്നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയാറാക്കിയ പതാകകളും. നീലേശ്വരം നഗരസഭയുടെ കീഴിലെ പ്രത്യാശ ബഡ്സ് സ്കൂളിലെ വിദ്യാർഥികളുടെ അമ്മമാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രമാണ് സ്നേഹത്തണൽ. നീലേശ്വരം ആലിൻകീഴ് വായനശാലക്കു സമീപമാണ് സ്നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എട്ട് അമ്മമാരാണ് ഇവിടെയുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് പതാക നിർമാണം പുരോഗമിക്കുന്നത്. 300 ദേശീയപതാകകളാണ് ഇവിടെ തയാറാക്കുന്നത്. നീലേശ്വരം നഗരസഭയിലെ വിവിധ സ്കൂളുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, കുടുംബശ്രീ യൂനിറ്റുകൾ എന്നിവർക്ക് പതാകകൾ കൈമാറും. 20 ഇഞ്ച് വീതിയിലും 30 ഇഞ്ച് നീളത്തിലുമാണ് പതാക നിർമിക്കുന്നത്. 30 രൂപയാണ് പതാകയുടെ വില. തിരുപ്പൂരിൽനിന്നാണ് പതാകക്കുള്ള തുണി എത്തിച്ചത്. പതാക കൂടാതെ കുട, തുണിസഞ്ചി നിർമാണവും ഇവിടെ നടക്കുന്നു. ഫോട്ടോ: സ്നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രത്തിൽ പതാക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അമ്മമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.