തൃക്കണ്ണാട് കടപ്പുറത്തുനിന്ന് കുടുംബങ്ങളെ മാറ്റി കാസർകോട്: ശക്തമായ തിരമാലയിൽപെട്ട് കാസർകോട് കസബ ഫിഷ് ലാൻഡിൽ ബോട്ട് മുങ്ങി. കോട്ടിക്കുളത്തെ കെ. സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മൽസ്യബന്ധന ബോട്ടാണ് ശനിയാഴ്ച മുങ്ങിയത്. ട്രോളിങ് നിരോധന വേളയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ബോട്ട് കാലവർഷം കാരണം കടലിൽ പോയിരുന്നില്ല. ദിവസങ്ങളായി നിർത്തിയിട്ടതിനാൽ വെള്ളം കയറി മുങ്ങിപ്പോകുകയും ബോട്ട് തകരുകയുമായിരുന്നുവെന്ന് സുനിൽകുമാർ പറഞ്ഞു. ബോട്ടിന്റെ വിവിധ ഭാഗങ്ങൾ ഒലിച്ചുപോയതായും ആറുലക്ഷത്തിന്റെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാടുനിന്ന് ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതിനിടെ, ഹോസ്ദുർഗ് താലൂക്കിൽ തൃക്കണ്ണാട് കടപ്പുറത്തു കടലാക്രമണ ഭീഷണി നേരിടുന്ന രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒരു കുടുംബത്തിലെ 12 പേരെ ബന്ധുവീടുകളിലേക്കും മറ്റൊരു കുടുംബത്തിലെ നാലു പേരെ തൃക്കണ്ണാട് പകൽ വീട്ടിലേക്കുമാണ് മാറ്റിപാർപ്പിച്ചതെന്ന് തഹസിൽദാർ അറിയിച്ചു boat കസബ ഫിഷ് ലാൻഡിൽ മുങ്ങിയ ബോട്ടിന്റെ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.