പ്ലാസ്റ്റിക് നിരോധനം: യോഗം ചേർന്നു

തൃക്കരിപ്പൂർ: ഏകോപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നു. കല്യാണം, മറ്റ് ആഘോഷങ്ങൾ നടക്കുന്ന വീടുകളിൽ ആശാ വർക്കർമാരും ഹെൽത്ത് ജീവനക്കാരും അംഗൻവാടി ടീച്ചർമാരും മുൻകൂട്ടി ചെന്നു ഏകോപയോഗ പ്ലാസ്റ്റിക് നിരോധനത്തിന്റെ ആശയം അറിയിക്കുകയും ഹരിത നിയമങ്ങൾ പാലിച്ചു മാത്രമേ ചടങ്ങുകൾ നടത്താൻ പാടുള്ളൂ എന്നും അറിയിക്കും. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. പിഴയടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. അംഗൻവാടി ജീവനക്കാർ, ആശ വർക്കർമാർ എന്നിവരും പങ്കാളികളായി. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ പി.വി. ദേവരാജൻ, വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, വികസന സ്ഥിരംസമിതി ചെയർമാൻ വി.കെ. ബാവ, ക്ഷേമ സ്ഥിരം സമിതി ചെയർപേഴ്സൻ എം. സൗദ, ഹെൽത്ത് ഇൻസ്​പെക്ടർ സുരേഷ് എന്നിവർ സംസാരിച്ചു. ഇ.വി. വേണുഗോപാലൻ സ്വാഗതം പറഞ്ഞു. പടം// ഏകോപയോഗ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരിൽ ചേർന്ന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.