ഉന്നത വിജയികളെ അനുമോദിച്ചു

ഉദുമ: പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അടുക്കത്ത്ബയല്‍, ഞെക്ലി ബി.ജെ.പി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് വിദ്യാര്‍ഥികളെ അനുമോദിച്ചു. ജില്ല കമ്മിറ്റി അംഗം വൈ. കൃഷ്ണദാസ്, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി, പഞ്ചായത്ത് ജന.സെക്രട്ടറി മധുസൂദനന്‍ അടുക്കത്ത്ബയല്‍, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് എം. കൂട്ടക്കനി, ബൂത്ത് പ്രസിഡന്റ് മധു എം, സെക്രട്ടറി ബിനില്‍ മുല്ലച്ചേരി, വിജയന്‍ മൈലാട്ടി, മുരളി ഞെക്ലി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്ലസ്ടു ഹ്യൂമാനിറ്റീസില്‍ 1200ല്‍ 1200 മാര്‍ക്ക് നേടിയ അനശ്വര വിശാല്‍, പ്ലസ്ടുവില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ അടുക്കത്ത്ബയലിലെ മാളവിക, ഗോപിക, മുല്ലച്ചേരിയിലെ വിദ്യാവിജയന്‍, എസ്.എസ്.എല്‍.സിയില്‍ മുഴുവൻ എ പ്ലസ് നേടിയ ഗൗതം, ശ്രീകാന്ത് എന്നിവർ അനുമോദനം ഏറ്റുവാങ്ങി. പടം...anaswara vishal.jpg പ്ലസ്ടു ഹ്യൂമാനിറ്റീസില്‍ 1200ല്‍ 1200 മാര്‍ക്ക് നേടിയ അനശ്വര വിശാലിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.