വായന പക്ഷാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി

നായന്മാർമൂല: തൻബീഹുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെയും വായന പക്ഷാചരണത്തിന്റെയും ഉദ്ഘാടനം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്‌പ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എൽ. മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു. സാമൂഹികശാസ്ത്ര ക്ലബ് ഒരുക്കിയ കൈയെഴുത്ത് പ്രതിയുടെ പ്രകാശനം ഡി.ഡി.ഇ നിർവഹിച്ചു. ഹെഡ് മാസ്റ്റർ പി. നാരായണൻ, പ്രിൻസിപ്പൽ ടി.പി. മുഹമ്മദലി, പി.കെ. അതിൽ കുമാർ, പി.വി. മധു, പി.ഐ.എ. ലത്തീഫ്, ബി. സിന്ധു, വി.വി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. TIHSS നായന്മാർമൂല തൻബീഹുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. പുഷ്പ നിർവഹിക്കുന്നു വായന പക്ഷാചരണം വിദ്യാനഗർ: വിദ്യാനഗർ ജവഹർലാൽ പബ്ലിക്ക് ലൈബ്രറി ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി ജി. ശങ്കരപിള്ള അനുസ്മരണവും 'അറിവും ആരോഗ്യവും' എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. എഴുത്തുകാരനും കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ ചെസ്റ്റ് സ്പെഷലിസ്റ്റുമായ ഡോ. എ.എ. അബ്ദുൽ സത്താർ വിഷയം അവതരിപ്പിച്ച് പ്രഭാഷണം നടത്തി. ജവഹർലാൽ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എം. പത്മാക്ഷൻ അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോർഡ് ഫ്ലാറ്റ് അലോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് കെ. കൃഷ്ണൻ നായർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഡോ. എ.എൻ. മനോഹരൻ സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ.സി. മുരളീധരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.