കാസർകോട്: സംസ്ഥാന സർക്കാറിന്റെ വിദ്യാനഗറിലുള്ള കമ്യൂണിറ്റി സ്കിൽ പാർക്കിൽവെച്ച് (അസാപ്) ആറു മാസം വീതമുള്ള മൈക്രോസോഫ്റ്റ് അധിഷ്‌ഠിതമായ കോഴ്സുകൾ അസാപ്പിന്റെയും ഇംഗ്ലണ്ട് ആസ്ഥാനമായ ലിങ്ക് ഔട്ട്സോഴ്സ് സൊലൂഷൻ ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ ആരംഭിക്കുമെന്ന് അസാപ്പിന്റെയും കമ്പനികളുടെയും പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജോലി ഉറപ്പു നൽകുന്ന ഈ കോഴ്സുകൾ ഫീസ് അടിസ്ഥാനമാക്കിയാണ് നൽകുന്നത്. ബി.ടെക് കമ്പ്യൂട്ടർ എൻജിനീയറിങ്, എം.സി.എ, ബി.സി.എ, ബി.എസ് സി ആൻഡ് എം.എസ് സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് കോഴ്സിന് ജോയിൻ ചെയ്യാം. വാർത്തസമ്മേളനത്തിൽ അസാപ് പ്രോഗ്രാം മാനേജർ പി.വി. സുജേഷ്, കമ്പനി ഡയറക്ടർ അനീഷ് കുമാർ, സജേഷ് നായർ, ഷിബു മേലത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.