കാസർകോട്: ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി.എൻ. പണിക്കരുടെ ഓർമയിൽ ജില്ലയിലെങ്ങും വായനവാരാചരണത്തിന് ഉജ്ജ്വല തുടക്കം. വായനയുടെ മഹത്ത്വവും അനിവാര്യതയും ഓർമപ്പെടുത്തുന്ന വൈവിധ്യമാർന്ന പരിപാടികളാണ് എങ്ങും. വായനശാലകൾ, ഗ്രന്ഥശാലകൾ, വിവിധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ. വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന ചടങ്ങുകളാണ് നടത്തുക. കാസർകോട് നഗരസഭ സംഘടിപ്പിച്ച വീട്ടിലൊരു കുഞ്ഞു ലൈബ്രറി അനുമോദനവും ഉപഹാര സമർപ്പണവും മുനിസിപ്പൽ ലൈബ്രറി ഹാളിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ അധ്യക്ഷത വഹിച്ചു. മുൻ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം, മുൻ വൈസ് ചെയർമാൻ എ. അബ്ദുറഹ്‌മാൻ, റഹ്‌മാൻ തായലങ്ങാടി, സ്ഥിരംസമിതി അധ്യക്ഷരായ ആർ. റീത്ത, ഖാലിദ് പച്ചക്കാട്, കെ. രജനി, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, യഹ്‌യ തളങ്കര, ടി.എ. ഷാഫി, സ്കാനിയ ബേദ്ര എന്നിവർ സംസാരിച്ചു. വികസന സ്ഥിരംസമിതി അബ്ബാഷ് ബീഗം സ്വാഗതവും നഗരസഭ സെക്രട്ടറി എസ്. ബിജു നന്ദിയും പറഞ്ഞു. വെള്ളിക്കോത്ത്: വായനദിനത്തിൽ കവിയുടെ കാൽപാടുകൾ തേടി മഹാകവി പി. സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവിഭവനത്തിൽ എത്തി. മഹാകവിയെ കൂടുതൽ അറിയാനായാണ് പരിപാടി സംഘടിപ്പിച്ചത്. കവിയുടെ മകൻ പി. രവീന്ദ്രൻ, ഭാര്യ സുഭാഷിണി എന്നിവർ ചേർന്ന് സ്വീകരിച്ചു. അനുസ്മരണപരിപാടി പി.ടി.എ പ്രസിഡന്റ് കെ. ജയൻ ഉദ്ഘാടനം ചെയ്തു. ലളിതാഞ്ജലി അധ്യക്ഷത വഹിച്ചു. എൻ.സി. ബേബി സുധ, പി.വി. സുമതി, ദർശന പ്രമോദ്, ദേവാനന്ദ എന്നിവർ സംസാരിച്ചു. p kunjiraman nair മഹാകവി പി. സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കവിയുടെ വീട്ടിൽ എത്തിയപ്പോൾ nellikunnu vayanadinam കാസർകോട് നഗരസഭ സംഘടിപ്പിച്ച വീട്ടിലൊരു കുഞ്ഞു ലൈബ്രറി പരിപാടി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.