തൃക്കരിപ്പൂർ: പഞ്ചായത്തിലെ ആശ്രയ പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് വികസന സെമിനാറിൽ ബഹളവും വാക്കേറ്റവും. ടൗൺഹാളിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനം കഴിഞ്ഞ ഉടനെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ പരിപാടി തടസ്സപ്പെടുത്തുകയായിരുന്നു. ആശ്രയ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എൽ.ഡി. എഫ് പ്രവർത്തകർ കൂടി ചേർന്നതോടെ ബഹളമായി. പ്രതിഷേധക്കാരെ ചെറുക്കാൻ യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിവന്നു. സംഘർഷാവസ്ഥയും വാക്കേറ്റവും തുടരുന്നതിനിടെ മുതിർന്ന അംഗങ്ങൾ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് സെമിനാർ പുനരാരംഭിച്ചു. നേരത്തേ ബ്ലോക്ക് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവ പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, ജില്ല പഞ്ചായത്ത് മെംബർ എം. മനു, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ എം. സൗദ, ഷംസുദ്ദീൻ ആയിറ്റി, ബ്ലോക്ക് മെംബർമാരായ സി. ചന്ദ്രമതി, ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, പഞ്ചായത്ത് മെംബർമാരായ കെ.വി. കാർത്യായനി, ഇ. ശശിധരൻ, സെക്രട്ടറി ഇ.വി. വേണുഗോപാലൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ധനഞ്ജയൻ, പ്ലാൻ കോഓഡിനേറ്റർ തമ്പാൻ ഇയ്യക്കാട് എന്നിവർ സംസാരിച്ചു. പടം tkp bahalam തൃക്കരിപ്പൂർ പഞ്ചായത്ത് വികസന സെമിനാറിനിടെ ഉണ്ടായ വാക്കേറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.