മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

ചെറുവത്തൂർ: വിളവെടുക്കാറായ . മത്സ്യകൃഷിയുടെ ഭാഗമായി ചെറുവത്തൂർ കൊവ്വൽ ചെക്ക് പോസ്റ്റിനു സമീപം കൃഷിചെയ്ത നാനൂറോളം മത്സ്യങ്ങളാണ് രണ്ടു ദിവസങ്ങളിലായി ചത്തുപൊങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ വെങ്ങാട്ടെ പി.കെ. വേണു, കെ.എം. പ്രമോദ് എന്നിവർ നടത്തിയ മത്സ്യകൃഷിയാണിത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മത്സ്യങ്ങൾ ചത്തതി​ന്റെ കാരണം വ്യക്തമായിട്ടില്ല. ഫിഷറീസ് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. പടം : ചെറുവത്തൂർ ചെക്ക് പോസ്റ്റിനു സമീപം കൃഷി ചെയ്ത മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.