കുതിപ്പിനൊരുങ്ങി ഇ. കെ. നായനാർ സ്മാരക ഗവ. കോളജ്

പുതിയ വനിത ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്ന് കാസർകോട്​: എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളജിന്റെ മുഖംമാറുന്നു. കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ആറോളം നിർമാണ പ്രവർത്തനങ്ങളാണ് കോളജിൽ നടക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനും കോളജ് സൗന്ദര്യവത്കരിക്കുന്നതിനുമായി വിവിധ പദ്ധതികളാണുള്ളത്. കോളജിന്റെ വിപുലീകരിച്ച ലേഡീസ് ഹോസ്റ്റലിന്റെ മൂന്നാം നിലയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഇതര ജില്ലകളിൽ നിന്നടക്കം ഉന്നത വിദ്യാഭ്യാസത്തിന് എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് ആവശ്യമായ താമസസൗകര്യം ലഭ്യമല്ലാതിരുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തുടർന്നാണ് നിലവിലെ രണ്ടുനില ഹോസ്റ്റലിൽ മറ്റൊരു നിലക്കുകൂടി സംസ്ഥാന സർക്കാർ പണം അനുവദിച്ചത്. നവീകരിച്ച ഭരണകാര്യാലയ ബ്ലോക്ക്, ശുചിമുറി ബ്ലോക്ക്, നവീകരിച്ച ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചിരുന്നു. കാമ്പസ് റോഡ്, കോമേഴ്സ് ബ്ലോക്ക്, ഇക്കണോമിക്സ് ബ്ലോക്ക് എന്നിവയുടെ നിർമാണം അതിവേഗം പൂർത്തീകരിച്ചുവരുന്നു. പുതിയ ലൈബ്രറി കോംപ്ലക്സ്, സയൻസ് ബ്ലോക്ക് വിപുലീകരണം എന്നിവക്കായി കിഫ്ബിയിൽനിന്നും ഏഴര കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. photoe.k.nayanar33.jpg എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.