കാസർകോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം യൂത്ത് നടത്തിയ പൊലീസ് മേധാവി ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി. ജില്ല പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പതിച്ചുകൊണ്ടാണ് സമരം. വിദ്യാനഗർ ഗവ. കോളജ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ ഓഫിസിനടുത്തുള്ള റോഡിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പതിച്ചു. ബാരിക്കേഡ് ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് കനത്ത പ്രതിരോധം തീർത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. എം.ബി. ഷാനവാസ്, എം.എ. നജീബ്, ശംസുദ്ദീൻ ആവിയിൽ, ഹാരിസ് അങ്കക്കളരി, ബാത്ത്ഷ പൊവ്വൽ, റഹ്മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, എം.പി. നൗഷാദ്, ഹാരിസ് ചൂരി, എം.പി. ഖാലിദ്, സിദ്ദീഖ് സന്തോഷ് നഗർ, റഹൂഫ് ബാവിക്കര, ടി.എസ്. നജീബ്, ഖാദർ ആലൂർ, റമീസ് ആറങ്ങാടി, അനസ് എതൃത്തോട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. youth league മുഖ്യമന്ത്രിക്കെതിരെ മുസ്‍ലിം ലീഗ് നടത്തിയ പൊലീസ് മേധാവി ഓഫിസ് മാർച്ചിൽ ലീഗ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.